ഗാന്ധി ഘാതകൻ ഗോഡ് സയെ തൂക്കിലേറ്റി എഴുപത്തി രണ്ട് വർഷം തികയുന്ന ദിനത്തിൽ 72 ഗോഡ് സമാരുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്

കൈപമംഗലം: ഗാന്ധി ഘാതകൻ ഗോഡ് സയെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി തൂക്കിലേറ്റി. കൈപമംഗലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് പീടികയിൽ ആണ് വ്യത്യസ്തമായ സമര പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുത്തത്.ഗാന്ധി ഘാതകനായ ഗോഡ് സയെ ഇന്ത്യ ഗവൺമെൻ്റ് തൂക്കി കൊന്നതിൻ്റെ 72 വർഷങ്ങൾ തികയുന്ന നവംബർ 15 നാണ് എഴുപത്തി രണ്ട് ഗോഡ് സമാരുടെ കോലം ഉണ്ടാക്കി പരസ്യമായി തെരുവിൽ പ്രതീകാത്മ കായി തൂക്കിലേറ്റി പ്രതിഷേധിച്ചത്. ചരിത്ര വസ്തുതകൾ മറച്ച് വെക്കുവാനും വക്രീകരിക്കാനും ശ്രമിക്കുന്ന RSS നയങ്ങൾക്കുള്ള മറുപടിയാണ് നവംബർ 15 എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ഗോഡ് സയെ തൂക്കിലേറ്റിയപ്പോൾ മഹാത്മാ ഗാനധിയുടെ ഫോട്ടോ ഉയർത്തി പിടിച്ച് പ്രവർത്തകർ ആഹ്ലാദം പങ്ക് വെച്ചു.അതിന് ശേഷം മധുര പലഹാരം വിതരണം ചെയ്തു.സംഘ പരിവാർ ചരിത്രത്തെ എത്ര മാറ്റുവാൻ ശ്രമിച്ചാലും നവംബർ 15 എന്ന ദിനം സംഘപരിവാർ എന്താണ് എന്ന് വിളിച്ചോതുന്നുണ്ട്. പുതിയ ചരിത്രത്തെ നിർമ്മിക്കുവാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് നവംബർ 15 ഗോഡ് സയെ തൂക്കിലേറ്റി പ്രതിഷേധിച്ചത്.പ്രതിഷേധയോഗം ഗോഡ്സയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. കൈ പമംഗലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷെഫീക്ക് ഇ എ അധ്യക്ഷത വഹിച്ചു. കൈപമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാഹിർ പഴുപറമ്പിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി എം ഷാഫി മുഖ്യാഥിതി ആയിരുന്നു. പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ചന്ദ്രൻ,കെ വി സുരേഷ് ബാബു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് എറിയാട്, ഷാബിൻ കൈപമംഗലം, അഖിൽ മേനോൻ മതിലകം, അഫ്സൽ എടത്തിരുത്തി, അനസ് കൈപമംഗലം, സഹീർ ചന്ത്രാപ്പിന്നി, ലിജേഷ് പെരിഞ്ഞനം, റമീസ് എടവിലങ്ങ്, സി കെ മജീദ്, നജീബ് കാള മുറി, മണി ഉല്ലാസ്, പ്രവിത ഉണ്ണിക്കൃഷണൻ, ഷെഫി മൂസ, നൗഫിത, സൈനുൽ ആബ്ദീൻ, ദയാൽ എന്നിവർ സംസാരിച്ചു.

Related Posts