സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണം ശനിയാഴ്ച തുടങ്ങും.
എല്ലാ റേഷൻ കാർഡുടമകൾക്കും 15 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് റേഷൻ കടകൾ വഴി ശനിയാഴ്ച്ച മുതൽ വിതരണം ചെയ്യും.15 ഭക്ഷ്യ വസ്‌തുക്കളും തുണിസഞ്ചിയുമടങ്ങുന്നതാണ് ഈ വർഷത്തെ ഓണക്കിറ്റ്. പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കിൽ പാലട, കശുവണ്ടി, ഏലക്ക, നെയ്യ് എന്നിവക്ക് പുറമെ ഒരു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും. പഴയ സ്‌റ്റോക്കിലുള്ളവ കിറ്റിൽ ഉൾപ്പെടുത്തെരുതെന്നും ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.