നായരുശ്ശേരി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരവും,ഓണക്കോടി സമ്മാനവും

നാട്ടിക: ഓണാഘോഷത്തിന്റെ ഭാഗമായി നായരുശ്ശേരി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരവും, ഓണക്കോടി സമ്മാനവും നൽകി. നാട്ടികയിൽ നടന്ന ചടങ്ങിൽ മലപ്പുറം മുതൽ എറണാകുളം വരെയുള്ള കുടുംബ കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളെയാണ് ആദരിച്ചത്. ഇവർക്ക് ചടങ്ങിൽ ഓണക്കോടിയും സമ്മാനിച്ചു. പ്രിയൻ നാട്ടിക, വാസു നാട്ടിക, ഷനോജ് നാട്ടിക, ഷീന നാട്ടിക, ആദിത്യ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.

Related Posts