ഓണം ബമ്പർ: ഒന്നാം സമ്മാനത്തിന് അവകാശ വാദവുമായി ദുബായ് മലയാളി.
സംസ്ഥാന സർക്കാരിൻ്റെ ഓണം ബമ്പർ 12 കോടി അടിച്ചത് വയനാട് പനമരം സ്വദേശി സെയ്തലവിയ്ക്കാണെന്ന് അവകാശവാദം. സുഹൃത്ത് വഴി കോഴിക്കോട് നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സെയ്‌തലവി. ഗൾഫിൽ ഹോട്ടലിൽ ജീവനക്കാരനാണ് ഇദ്ദേഹം. പനമരം പരക്കുനിയിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. മകനും ബന്ധുക്കളും ടിക്കറ്റുമായി ഏജൻസിയിൽ ഉടനെ എത്തുമെന്ന് സെയ്‌തലവി പറഞ്ഞു. സുഹൃത്ത് തൃപ്പൂണിത്തുറയിൽ നിന്നാകാം ടിക്കറ്റ് എടുത്തതെന്നും മറ്റൊരിടത്തും ടിക്കറ്റ് വിറ്റിട്ടില്ലെന്ന് ഏജൻസി ഉടമ മുരുകൻ പറഞ്ഞു.