ഓണം ബമ്പര്‍; ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ TE230662 നമ്പര്‍ ടിക്കറ്റിന്

ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ TE230662 നമ്പര്‍ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 85 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.
ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തെ പോലെ 25 കോടി രൂപയാണെങ്കിലും കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സമ്മാനഘടന.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്. കഴിഞ്ഞവർഷം 66 .5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.