ഈ വര്‍ഷത്തെ ഓണം ബമ്പര്‍ 25 കോടി; ടിക്കറ്റ് വില്‍പ്പന ജൂലൈ18 മുതല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനമന്ത്രി ബാലഗോപാല്‍ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നല്‍കിയാണ് പ്രകാശനം ചെയ്തത്. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത് പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധനേടിയതാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നത്. ധനമന്ത്രി ബാലഗോപാല്‍ ടിക്കറ്റ് മന്ത്രി ആന്റണി രാജുവിന് നല്‍കി പ്രകാശനം ചെയ്തു. 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യ കുറിയില്‍, രണ്ടാം സമ്മാനമായി അഞ്ചു കോടിയും, മൂന്നാം സമ്മാനമായി ഒരു കോടി രൂപ പത്ത് പേര്‍ക്കും ലഭിക്കും. ബമ്പറിന്റെ വില്‍പ്പന ജൂലൈ 18നു ആരംഭിക്കും. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.