ഓണാഘോഷ പരിപാടി; വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ പിടി വീഴും
തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങൾ രൂപമാറ്റം വരുത്തി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രൂപമാറ്റം വരുത്തുന്നതിന് പുറമെ, വാഹന നിയമങ്ങൾ, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവ ലംഘിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ സമ്പ്രദായങ്ങൾ നടക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പ് വരുത്തണം. കുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അവരുടെ വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കണമെന്നും എംവിഡി പറഞ്ഞു.