എണ്ണ അനുബന്ധ വ്യവസായ രംഗത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖരായ എൻ ബി ടി സി ഓണാഘോഷം സംഘടിപ്പിച്ചു


എണ്ണ അനുബന്ധ വ്യവസായ രംഗത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖരായ എൻ ബി ടി സി ഓണാഘോഷം സംഘടിപ്പിച്ചു. കുവൈറ്റിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ഓണാഘോഷത്തിൽ മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികളും , വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും പങ്കെടുത്തു. മാനേജിങ് ഡയറ്കട്ടർ കെ ജി എബ്രഹാം ആമുഖ പ്രഭാഷണം നടത്തി . ചെയർമാൻ മൊഹമ്മദ് നാസർ അൽ ബദ്ദ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഓണാഘോഷത്തിൽ പങ്കെടുത്തു . മാവേലി എഴുന്നള്ളത്തും വിഭവ സമൃദ്ധമായ ഓണ സദ്യയും നടന്നു. മനോജ് നന്ദ്യാലത്ത്, റിനീഷ് ചന്ദ്രൻ, മാത്യൂസ് വി വർഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
