ഓണപ്പുലരി; സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ഓണാഘോഷം

ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ഓണാഘോഷം 'ഓണപ്പുലരി' പൂർവാധികം ഭംഗിയായി ആഘോഷിച്ചു .ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു. സ്കൂൾ മാനേജർ വേലായുധൻ പണിക്കശ്ശേരി അധ്യക്ഷസ്ഥാനം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ വിജയം ടി. ആർ സ്വാഗതം പറഞ്ഞു. ചിറക്കൽ ഭഗവതി ക്ഷേത്രം രക്ഷാധികാരി വിജയൻ അന്നകര, സ്കൂൾ ക്ഷേമസമിതി പ്രസിഡണ്ട് ഷിനോദ് കെ.വി, മാതൃഭാരതി പ്രസിഡണ്ട് വി.എസ് അനു ദീനദയാൽ, ട്രസ്റ്റ് സെക്രട്ടറി ഐ. എ മോഹനൻ , വിദ്യാർത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം വടംവലി, കസേരകളി, ചാക്കിലോട്ടം തുടങ്ങി നാടൻ കളികൾ സംഘടിപ്പിച്ചു. പരസ്പരം ഓണാശംസകൾ നേർന്നുകൊണ്ട് ഓണപ്പുലരിക്ക് സമാപനം കുറിച്ചു

Related Posts