സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷത്തിണ് ഇന്ന് കൊടിയിറക്കം. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. മറ്റ് 10 സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 76 ഫ്ലോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഉണ്ടായിരിക്കും. മറ്റ് 10 സംസ്ഥാനങ്ങളിലെയും കേരളത്തിലെയും തനത് കലാരൂപങ്ങൾ ഉൾപ്പെടെ എൺപതോളം കലാരൂപങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ സമാപനച്ചടങ്ങും സമ്മാന വിതരണവും നടക്കും.നടൻ ആസിഫ് അലി മുഖ്യാതിഥിയാകും. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഉണ്ടാകും.