എസ്. എൻ. എസ്. സമാജം വിദ്യാമന്ദിർ സ്കൂളിൽ ഓണാഘോഷപരിപാടികൾ നടന്നു

എസ്. എൻ. എസ്. സമാജം വിദ്യാമന്ദിർ സ്കൂളിൽ സമുചിതമായി ഓണാഘോഷപരിപാടികൾ നടന്നു. സ്കൂൾ പ്രിൻസിപ്പൽ പി. സി. രേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം പ്രസിഡണ്ട് രാജൻ വേളേക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. ടി. ഡി. കിരൺ മാസ്റ്റർ , മുൻ പ്രിൻസിപ്പൽ പി. കെ. സുഗുണ, ട്രഷറർ രഘുലാൽ തുടങ്ങിയവർ മുഖ്യാതിഥികളായ ചടങ്ങിൽ വിദ്യാർത്ഥികളുടെ പൂക്കള മത്സരം , തിരുവാതിരക്കളി , വടംവലി തുടങ്ങിയ പരിപാടികൾ അരങ്ങേറി.

Related Posts