നാട്ടിക ശ്രീ നാരായണ കോളേജിൽ ഓണം മേള 'ശ്രാവണ മഹോത്സവം 2022' സംഘടിപ്പിച്ചു

സഹപാഠിക്ക് ഉപജീവനത്തിനായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വളണ്ടിയേഴ്സ് ആണ് ഉപ്പേരി ചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് തട്ടുകട ഇട്ടു നൽകി മാതൃക ആയത്.

സ്കൂളിലെ എട്ടാംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവായ പാടത്തി പറമ്പിൽ രാജനാണ് കുട്ടികൾ ഉപ്പേരി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് തട്ടുകട ഇട്ടു കൊടുക്കാൻ തീരുമാനിച്ചത്. തട്ടുകടയുടെ പെയിന്റ് അടിയും ഉപ്പേരി വറക്കലും കുട്ടികൾ തന്നെയാണ് ചെയ്തത് നാട്ടിക ശ്രീനാരായണ കോളജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഓണംഎക്സിബിഷനിൽ കുട്ടികൾ സ്റ്റാൾ ഇടുകയും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ ഉപ്പേരി ആദ്യ വില്പനയിലൂടെ ഏറ്റുവാങ്ങുകയും ചെയ്തു. എടമുട്ടം ലയൺസ് ക്ലബ്ബ് പ്രസിഡന്റും, കേബിൾ വേൾഡ് പാർട്ണറുംമായ സുചിന്ത് പുല്ലാട്ട് ചലഞ്ചിലേക്ക് ആദ്യ 50 ഓർഡറുകൾ നൽകി മാതൃകയായി.

suchinth.jpeg

ചടങ്ങിൽ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം എസ് ജയ IQAC കോഡിനേറ്റർ, ശങ്കരൻ കെ കെ , വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, എസ് എൻ ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ജയാ ബിനി, NSS പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, എടമുട്ടംവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.എസ് ഷാജു എന്നിവർ പങ്കെടുത്തു.

Related Posts