ഓണ പ്രദർശന മേള സംഘടിപ്പിച്ചു; ആരവം 2023

തൃപ്രയാർ: നാട്ടിക ശ്രീ നാരായണ കോളേജിൽ സംരംഭകത്വ വികസന ക്ലബിന്റേയും വാണിജ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ഓണ പ്രദർശന മേള, ആരവം 2023 സംഘടിപ്പിച്ചു. തൃപ്രയാർ, നാട്ടിക വ്യാപാരി ഏകോപന സമിതി പ്രസിഡണ്ട് ഡാലി. ജെ. തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. മേളയിൽ ഖാദി ബോർഡ്, കുത്താമ്പുള്ളി, വി വിമെൻ ബോട്ടിക്, വർമാസ് രുചി വേൾഡ്, ആലിൻ വെൽനെസ്സ് കോക്കനട്ട് ഓയിൽ, എന്നിവരുടെയും കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥികളുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജയ പി.എസ്, കൺവീനർ ആർ.ഡി.സി പി.കെ പ്രസന്നൻ, ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ.ശങ്കരൻ കെ.കെ വാണിജ്യ വിഭാഗം മേധാവി പ്രവീണ വിജയൻ, ഇ ഡി ക്ലബ് കോർഡിനേറ്റർ സുരഭി എൻ.വി, അംഗങ്ങളായ യമുന കെ.ജി, ജ്യോതി മോൾ കെ.പി, അരുൺ അജിത്ത് കെ എന്നിവർ പങ്കെടുത്തു.

Related Posts