ഓണക്കിറ്റ്; ഇതുവരെ വാങ്ങിയത് 68 ലക്ഷം കുടുംബങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 68 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കണക്കുകൾ പ്രകാരം കേരളത്തിലെ 73 ശതമാനം വീടുകളിലും കിറ്റ് ലഭ്യമായിട്ടുണ്ട്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി കൃഷി വകുപ്പും സഹകരണ സംഘങ്ങളും ചേർന്ന് ഏർപ്പെടുത്തിയ ഓണച്ചന്തകളും മറ്റ് മേളകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഓണത്തിന് മുമ്പ് കിറ്റ് സ്വീകരിക്കണമെന്നും മന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.