പ്രിയദർശിനി സംസ്ക്കാരിക കൂട്ടായ്മ ഓണനിലാവ് 2022 സംഘടിപ്പിച്ചു

വലപ്പാട് : വലപ്പാട് പ്രിയദർശിനി സംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ഓണനിലാവ് 2022 വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ നടത്തി . തൃശൂർ ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വലപ്പാട് സ്കൂൾ ഗ്രൗണ്ടിലെ ആഘോഷരാവിൽ പ്രിയദർശിനി കൂട്ടായ്മ പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെൻസൺ വലപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ വലപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.വി.വികാസ്, മണപ്പുറം ഫൗണ്ടേഷൻ ചീഫ് ഓർഗനൈസർ ശിൽപ ട്രീസ, മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.ആർ രഞ്ചൻ, താന്ന്യം പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ, ഷൈൻ നാട്ടിക, സലീം എ എൻ, ഗീത രാമദാസ് എന്നിവർ ആശംസകൾ നേർന്നു . ആഘോഷരാവിന്റെ ഭാഗമായി ഗാനമേള, സിനിമാപ്രദർശനം, വർണ്ണമഴ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറി. രാജ് അന്തിക്കാട്, മഞ്ജു ബാബു, കിരൺ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts