'ഓണത്തനിമ 2022' പ്രസിദ്ധമായ കുവൈറ്റിലെ വടംവലി മത്സരം ഒക്ടോബർ 28നു

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : രണ്ട് വർഷത്തെ കൊവിഡ് കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ തനിമ കുവൈറ്റ് വർഷംതോറും സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16-ആമത്‌ ‌ എഡിഷനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരത്തിന് സമ്മാനമായി മധ്യപൂർവ്വേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ട്രോഫിയാണ് സമ്മാനിക്കുന്നത്. ദി ടഗ്‌ ഓഫ്‌ വാർ ഫെഡറേഷൻ ഓഫ്‌ ഇൻറർനാഷണലിൻ്റെയും, ടഗ്‌ ഓഫ് ദി വാർ ഏഷ്യൻ ഫെഡറേഷന്റെയും അംഗീകാരത്തോടെ ‌കുവൈറ്റ് ഇന്ത്യൻ സ്കൂളിൽ 2022 ഒക്ടോബർ 28നു ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന സാൻസിലിയ എവർറോളിംഗ്‌ സ്വർണ്ണക്കപ്പിനും ക്യാഷ്‌ അവാർഡിനും വേണ്ടി 18 ഓളം ടീമുകൾ തമ്മിലുള്ള വാശിയേറിയ 16-ആമത്‌ ദേശീയ വടംവലി മത്സരം ആണ് നടക്കുന്നത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം ബ്ലൂലൈൻ, നെസ്റ്റ് & മിസ്റ്റ്, ലൈഫ് ഫിറ്റ്നസ്സ് എവർ റോളംഗ് ട്രോഫികളും മെഡലുകളും ക്യാഷ് അവാർഡുകളും നൽകി ആദരിക്കും. കുവൈറ്റ് ഇന്ത്യൻ സ്കൂളിന്റെ ഫ്ലഡ്‌ ലൈറ്റ്‌ ഓപൺ എയർ ഓഡിറ്റോറിയത്തിൽ വർണ്ണപകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ കുട്ടനാടിന്റെ എം എൽ എ തോമസ്സ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. . ഭൂട്ടാൻ അംബാസഡർ ചിറ്റെം ടെൻസിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വിനോദ് ഗെയ്ക്ക്‌വാദ് തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഈ കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ പോയ ജീവിതങ്ങളുടെ ഓർമയ്ക്കായി സ്‌മൃതിപൂജയും, തുടർന്ന് 25 ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും കൃത്യമായ മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുക്കപ്പെട്ട അക്കാദമിക് - കലാ- സാഹിത്യ ഇതരതലങ്ങളിൽ കഴിവ്‌ തെളിയിച്ച 25 വിദ്യാർത്ഥികൾക്ക്‌ എപിജെ അബ്ദുൽ കലാം പേൾ ഒഫ്‌ സ്കൂൾ അവാർഡുകളും വിതരണം ചെയ്യും. കാണികൾക്കായി മഴവിൽ മനോരമ ജൂനിയർ സൂപ്പർ4 റിയാലിറ്റി ഷോ വിന്നർ കുമാരി റൂത്ത് ആൻ ടോബി നയിക്കുന്ന മനംകുളിർക്കും ഗാനമേളയും, വ്യത്യസ്ത ഫുഡ് സ്റ്റാൾ സൗകര്യങ്ങളും, കുടുംബങ്ങൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഓണത്തനിമ ജോയിന്റ്‌ കൺവീനർ വിനോദ്‌, പേൾ ഓഫ്‌ ദി സ്കൂൾ കൺവീനർ ദീലീപ്‌ ഡികെ, ഓണത്തനിമ കൺവീനർ ജോജിമോൻ, തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി, പ്രൊഗ്രാം കൺവീനർ ബിനോയ്‌, പൊസ്സഷൻ കൺവീനർ അഷറഫ്‌ ചൂരൂട്ട്‌, ജോയിന്റ്‌ കൺവീനർ മിസ്‌. ഉഷ ദിലീപ്‌ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു. റിസപ്ഷൻ കൺവീനർ ഹബിബ്‌ മുറ്റിചൂർ, മീഡിയ കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌, ഫൂഡ്‌കൺവീനർ റുഹൈൽ, സ്പോർട്ട്സ്‌ കൺവീനർ ജിൻസ്‌, കൾച്ചറൽ കൺവീനർ ഷൈജു പള്ളിപ്പുറം, സ്പൊർട്ട്സ് ജോയിന്റ്‌ കൺവീനർ ജിനു, ഫെസിലിറ്റി മാനേജ്‌മന്റ്‌ റാണ, ‌ പ്രെസെന്റ്രെഷൻ കൺവീനർ ജിനോ എന്നിവരും സന്നിഹിതരായിരുന്നു. കുവൈറ്റിൽ നിന്നും ദേശീയ അന്തർദ്ദേശിയ തലത്തിലേക്ക്‌ ഔദ്യോഗികമായ്‌ തന്നെ കുവൈറ്റിലെ വടംവലിക്കാരായ ഇന്ത്യക്കാർക്ക്‌‌ അവസരം ലഭ്യമാക്കാനുള്ള സാധ്യതകൾ തനിമയുടെ മുഖ്യപരിഗണനയിലാണെന്നും അതിനായ്‌ ഔദ്യോഗികതലത്തിൽ പരിശ്രമങ്ങൾ നടക്കുന്നുണ്ട്‌ എന്നും തനിമ ടീം അറിയിച്ചു. ‌‌

കെകെഡിഎ, ഐ.എ.കെ , ഐ.എ.കെ-ബി, രാജു ചലഞ്ചേർസ്സ്‌, സിൽവർ സെവൻ, ലെജന്റ്സ്‌ ഓഫ്‌ കെകെബി, സെറാ കെകെബി, ബോസ്കോ കെകെബി, യുഎൽസി കെകെബി, ടീം അബ്ബാസിയ, ടീം അബ്ബാസിയ-സി, ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌, അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈറ്റ് , ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈറ്റ് -ബി‌, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈറ്റ് -സി‌, ഫ്ലൈ വേൾഡ്‌ ടൂർസ്സ്‌ & ട്രാവൽസ്‌ ആഹാ കുവൈറ്റ് ബ്രദേർസ്സ്‌, ‌ എ. എം ഓട്ടോമോട്ടീവ്‌ ആഹാ കുവൈറ്റ് ബ്രദേർസ്സ്‌ ‌എന്നീ ടീമുകൾ ആണു ഇത്തവണ മത്സര രംഗത്ത്‌ ഉള്ളത്‌.

Al Ansari_Kuwait.jpg

Related Posts