വലപ്പാട് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്താനായി ഏകദിന സത്യാഗ്രഹം
വലപ്പാട്: വലപ്പാട് സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് നിലവാരത്തിലേക്കുയർത്തുക എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരസമിതി ഒരു വർഷത്തിലേറെയായി നടത്തുന്ന സമര പ്രക്ഷോഭങ്ങളുടെ ഭാഗമായ ഏകദിന സത്യാഗ്രഹം ആശുപത്രി പടിക്കൽ വലപ്പാട് കത്തോലിക്ക പള്ളിവികാരി ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു.
രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ നടക്കുന്ന സത്യാഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് വിവിധരാഷ്ട്രീയപാർട്ടി പ്രതിനിധികളും, സാംസ്കാരിക പ്രവർത്തകരും സംസാരിച്ചു. സമരത്തോടനുബന്ധിച്ച് പ്രമുഖ ചിത്രകാരൻമാർ കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഒപ്പം ചേർന്നു. നാടക - സിനിമാ അഭിനേതാവായ ശ്രീജൻ ശ്രീവത്സൻ,സി.വി. വികാസ് , ടി.എൽ സന്തോഷ്, എ കെ ഷാജഹാൻ, എം ജീ.ശ്രീവത്സൻ, എൻ ഡി വേണു,കെ ഗോവിന്ദൻ മാസ്റ്റർ, ആർ ഐ സക്കറിയ, പി എൻ പ്രോവിന്റ്, എം എം ഇക്ബാൽ, ടി ആർ രമേഷ് , ഫാത്തിമ സലീം, ഏ കെ.ഷാജഹാൻ, എം ജെ ജേയ്ക്കോ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി പ്രവർത്തകരായ പി എൻ പ്രോവിന്റ്, ടി എ പ്രേംദാസ് . സരസ്വതി വലപ്പാട്, ടി ആർ ശോഭൻ കുമാർ, ടി കെ പ്രസാദ്, പി സി അജയൻ ,ജോസ് താടിക്കാരൻ, സലിം ദിവാകരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.