കരാത്തെ ദൊ ഗോജുക്കാൻ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തൃപ്രയാർ : കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷന്റെ ഏകദിന പരിശീലന ക്യാമ്പും കളർബെൽറ്റ് ഗ്രേഡിംഗും തൃപ്രയാർ മേൽതൃക്കോവിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു . കരാത്തെ ദൊ ഗോജുക്കാൻ ദേശീയ പ്രസിഡന്റും ഏഷ്യൻ റഫറിയുമായ ഷിഹാൻ മധു വിശ്വനാഥ് പരിശീലനത്തിന് നേതൃത്വം നൽകി. തൃശ്ശൂർ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 300 ഓളം കുട്ടികളും 100 ഓളം ബ്ലാക്ക് ബെൽറ്റ്സും പങ്കെടുത്തു. വരും മാസങ്ങളിലായി നടക്കാനിരിക്കുന്ന സ്കൂൾ ഗെയിംസ്, ഒളിംപിക് ഗെയിംസ്, യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവയിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗോജുക്കാൻ സെക്രട്ടറി സെൻസായ് സുനിൽ വി എസ് സ്വാഗതവും ട്രഷറർ സെൻസായ് സൂരജ് കെ എസ് നന്ദിയും രേഖപെടുത്തി.

Related Posts