ഒരു ലക്ഷം കേസുകൾ പിൻവലിക്കും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകൾ പിന്‍വലിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുക. കീഴ്‌ക്കോടതികളുടെ ജോലിഭാരം കുറയ്ക്കുകയാണ് കേസുകൾ പിന്‍വലിക്കുന്നതിന്‍റെ ലക്ഷ്യം. ഗുവാഹത്തിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാല് ലക്ഷത്തോളം കേസുകളാണ് കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകൾ പിന്‍വലിക്കുന്നതിലൂടെ ഗൗരവമേറിയ കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Posts