നാട്ടിക ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി മൊബൈലും പഠനോപകരണങ്ങളും നൽകി.

നാട്ടിക:

നാട്ടിക ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടിക സെൻട്രൽ യു പി സ്കൂളിലെ വിദ്യാർത്ഥിക്ക് മൊബൈലും പഠനോപകരണങ്ങളും നൽകി. നാട്ടിക എം എൽ എ, സി സി മുകുന്ദൻ പ്രധാന അധ്യാപിക സ്വപ്നയ്ക്ക് മൊബൈൽ കൈമാറി. ക്ലബ്‌ പ്രസിഡണ്ട് ശരത് പ്രകാശ് അധ്യഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിനീഷ് ഐരാട്ട് സ്വാഗതം പറഞ്ഞു. ക്ലബ്‌ അംഗങ്ങളായ ഷികാന്ത്, സഞ്ചോ ജോയ്, സുമേഷ്, റിൻസൺ, റിനേഷ്, പ്രജിത്ത് പൊതുപ്രവർത്തകരായ പ്രകാശൻ വെളുത്താക്കി, ദിപു ടി വി, ബിജു കുയിലൻപറമ്പിൽ, അവിനാഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക സ്വപ്ന നന്ദി പറഞ്ഞു.

Related Posts