ഓൺലൈൻ പൂക്കള മത്സരം സമ്മാനദാനം നടത്തി
പെരിങ്ങോട്ടുകര:
താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഓൺലൈൻ പൂക്കള മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ആവണങ്ങാട്ട് പടിയിൽ നടന്ന സമ്മാനദാന ചടങ്ങ് അഡ്വ ഏ യു രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രേണുക, റിജു കണക്കന്തറ എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം 5000 രൂപയുടെ ഫോണും, രണ്ടാം സമ്മാനം 1500 രൂപയുടെ ഫോണും, മൂന്നാം സമ്മാനം 1000 രൂപയും ആയിരുന്നു. ഒന്നാം സ്ഥാനം അക്ഷയ ദീപു രണ്ടാം സ്ഥാനം ആനന്ദൻ കൊടപ്പുള്ളി, മൂന്നാം സ്ഥാനം നിധിൻ പ്രദീപ് എന്നിവർ കരസ്ഥമാക്കി.