ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,86,500 രൂപ ചെലവഴിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി.
ഗുരുവായൂര്‍:
ഗുരുവായൂര്‍ നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. നഗരസഭ ജനകീയാസൂത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,86,500 രൂപ ചെലവഴിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കിയത്. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ എസ് മനോജ്, എ സായിനാഥന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ പി എ റഷീദ്, അജിത ദിനേശന്‍, പി വി മധു, ബിന്ദു പുരുഷോത്തമന്‍, ദിവ്യ സജി, എസ് സി പ്രമോട്ടര്‍മാരായ രമിത സുമേഷ്, നയന വിനോദ്, നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ സി വി ശ്രീജ, എസ് സി പ്രമോട്ടര്‍ കെ കെ കിഷോര്‍ എന്നിവരും പങ്കെടുത്തു.