തേനെട്ടാംപാറ ആദിവാസി വനസംരക്ഷണ സമിതി അംഗങ്ങളുടെ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി.

ചാലക്കുടി:

ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള തേനെട്ടാംപാറ ആദിവാസി വനസംരക്ഷണ സമിതി അംഗങ്ങളുടെ കുട്ടികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. താഴേക്കാട് പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ജോൺ കവലക്കാട്ടാണ് സമിതിയിലേക്ക് ഏഴ് മൊബൈൽ ഫോണുകൾ സംഭാവന ചെയ്തത്. ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദ്ദർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫാദർ ജോൺ കവലക്കാട്ട് ഫോണുകൾ വിതരണം ചെയ്തു. ചായ്പൻ കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രജിത്ബാബു, പഞ്ചായത്ത് പ്രസിഡണ്ട് ഡെന്നി വർഗ്ഗീസ്, മെമ്പർ റിജു മാവേലി, ഡിവിഷൻ കോഡിനേറ്റർ പ്രസീത, ഇ പി വി എസ് എസ് സെക്രട്ടറി പി ജി ആന്റണി, ഗ്രീഷ്മ സി ജെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Posts