ഒഎന്‍വി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‌. മൂന്ന്‌ ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഡോ. ജോർജ്‌ ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ്‌ മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. യുവ സാഹിത്യ പരുസ്‌കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആര്‍ ആചാരിയും പങ്കിട്ടു.

പുരസ്‌കാര സമർപ്പണം മേയ് 27-ന്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളിൽ നടക്കും. തുടർന്ന്‌ ഒഎൻവി ഗാനസന്ധ്യയും നടക്കും.

Related Posts