ഫോൾഡബിൾ ഫോണുമായി ഓപ്പോ, നവംബറിൽ പുറത്തിറങ്ങും
സാംസങ്ങിനു പിന്നാലെ ഫോൾഡബിൾ ഫോണുമായി ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഓപ്പോ. അടുത്ത മാസം പുറത്തിറക്കുന്ന മോഡലിന്റെ പേര് പുറത്തുവിട്ടിട്ടില്ല. തുടക്കത്തിൽ ചൈനയിൽ അവതരിപ്പിക്കുന്ന മോഡൽ ആഗോള തലത്തിൽ ലഭ്യമാകുമോ എന്നതും അറിവായിട്ടില്ല.
സാംസങ്ങ് ഗാലക്സി സെഡ് ഫോൾഡ് 3, വാവെ മേറ്റ് എക്സ് 2 എന്നിവയുടെ മാതൃകയിൽ ഇൻവേഡ് ഫോൾഡിങ്ങ് ഡിസൈനാണ് ഓപ്പോയുടേതും എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ
888 പ്രൊസസർ ആണ് ഫോണിനുളളത്. 120 വാട്ട് റിഫ്രഷ് റേറ്റുള്ള സാംസങ്ങിണ്ട് 8 ഇഞ്ച് എൽടിപിഒ ഒഎൽഇഡി പാനൽ, സോണി ഐഎംഎക്സ് 766 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, സൈഡ് ഫേസിങ്ങ് ഫിംഗർപ്രിണ്ട് സ്കാനർ, 65 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.