സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം
എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ സീനിയോറിറ്റി നഷ്ടമായവർക്ക് അവരുടെ അസൽ രജിസ്ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ച് നൽകാൻ ഉത്തരവ്. ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയിൽ മനഃപൂർവ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്ട്രേഷൻ റദ്ധാക്കപ്പെട്ടവർക്ക് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കില്ല. അർഹതയുള്ള ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി പ്രത്യേകമായി പുതുക്കണം. ഇമെയിൽ - rpeeekm.emp.lbr@kerala.gov.in
ഫോൺ -0484 2312944