സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ സമരം ശക്തമായി
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിക്ഷേധ സമരങ്ങൾ ആണ് നടക്കുന്നത് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കേരളത്തിലുടനീളം നിരവധി പ്രതിക്ഷേധ സമരങ്ങൾ നടത്തി . തിരുവനന്തപുരം സെക്രട്ടറിയേറ്റ്, കോഴിക്കോട്, കൊല്ലം, എറണാകുളം കളക്ടറേറ്റുകളിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചുകൾക്കു നേരെ പോലീസ് നടപടി ഉണ്ടായി . മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിലും നിരവധി സ്ഥലങ്ങളിൽ സമരം നടന്നു . യുവമോർച്ചയും നിരവധി സ്ഥലങ്ങളിൽ പ്രതിക്ഷേധ സമരങ്ങൾ സംഘടിപ്പിച്ചു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ സമരത്തിനാണ് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ കളക്ടറേറ്റുകളിലേക്ക് കോൺഗ്രസും മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.