കേരളമൊട്ടാകെ പ്രതിപക്ഷ പ്രതിക്ഷേധം
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്ക് ഉണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം വ്യാപക പ്രതിക്ഷേധ സമരങ്ങളാണ് സംഘടിപ്പിക്കപെട്ടിട്ടുള്ളത് . ജില്ലാ കേന്ദ്രങ്ങളിലേക്ക് നടന്ന പ്രതിക്ഷേധ മാർച്ചുകൾ പലയിടത്തും സംഘർഷഭരിതമായി. കണ്ണൂരും, കോഴിക്കോടും , കൊച്ചിയിലും പൊലീസ് ജലഭീരങ്കി പ്രയോഗിച്ചു .
കോടതിയില്‍ മൊഴി നല്‍കിയതിന് സര്‍ക്കാര്‍ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിൽ ഉള്ളതെന്നും ഇനിയാരും മൊഴി കൊടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നത്. സത്യ സന്ധനാണെങ്കില്‍ ഇങ്ങനെയാണോ നേരിടേണ്ടത്, മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശന്‍ പറഞ്ഞു. കണ്ണൂരില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിന് മുമ്പായി കെപിസിസി അധ്യക്ഷന്‍ സുധാകരന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു . മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്ന തടയണമെന്നും ഇല്ലെങ്കില്‍ ഉദ്ഘാടകനായി എത്തുന്ന സുധാകരനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ അസാധാരണ നോട്ടീസില്‍ പറഞ്ഞിരുന്നത്