ഹെലികോപ്റ്റര്‍ അപകടം; ഉന്നതതല അന്വേഷണത്തിന് വ്യോമസേനയുടെ ഉത്തരവ്
ഊട്ടി കൂന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്. സംഭവത്തിൽ 11പേർ മരണപെട്ടതായും സ്ഥിതീകരിച്ചിട്ടുണ്ട്. ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യ മധുലിഖയും സ്റ്റാഫും 14 യാത്രക്കാരില്‍ ഉൾപ്പെട്ടിരുന്നു. കനത്ത മൂടൽമഞ്ഞും മോശം കാലാവസ്ഥയും അപകട കാരണമെന്ന് കരുതുന്നു. ഇന്ത്യന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകട സ്ഥലത്തേക്കു കോയമ്പത്തൂരില്‍നിന്ന് 6 മുതിർന്ന ഡോക്ടര്‍മാര്‍ കൂനൂരിലെത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തുന്നുണ്ടാവിലെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സംഭവ സ്ഥലം സന്ദർശിക്കും.