എൻ ഇ എസിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

തൃപ്രയാർ : എൻ ഇ എസ് കോളേജിൽ മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാറും, കൃഷി ഓഫീസർ ശുഭയും, വിദ്യാർത്ഥികളും, അധ്യാപകരും, മാനേജ് മെൻറ് പ്രതിനിധികളും ചേർന്ന് ജൈവപച്ചക്കറി തൈകൾ നട്ടു. തുടർന്ന് നടന്ന ജൈവ പച്ചക്കറി കൃഷി ബോധവൽക്കരണ ക്ലാസ്സ്‌ അഡ്വ വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജൈവ പച്ചക്കറി അടുക്കളതോട്ടം എല്ലാ വീടുകളിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ജൈവ പച്ചക്കറിതോട്ടം വിപുലമായി ഒരുക്കുന്നതിനുള്ള സൗകര്യമാണ് എൻ ഇ എസിൽ ഉണ്ടാക്കിയിട്ടുള്ളത്.അക്കാര്യത്തിൽ ആവശ്യമായ നിർദേശവും, സഹകരണവും കൃഷി ഓഫിസർ വാഗ്ദാനം നൽകിയിട്ടുണ്ട്. ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ സി അനീജ ടീച്ചർ സ്വാഗതം പറഞ്ഞു. എൻ ഇ എസ് ഭാരവാഹികളായ വി ബി ഷെരീഫ്, എ എൻ സിദ്ധപ്രസാദ്, പി എച് സൈനുദ്ധീൻ, കെ വി പ്രകാശൻ, സുധീരൻ മാസ്റ്റർ എന്നിവരും എം വി ലതിമോൾ ടീച്ചർ, മുഹമ്മദ്‌ റൗഫ്, അനന്ദകൃഷ്ണൻ കെ എസ് എന്നിവരും സംസാരിച്ച യോഗത്തിൽ സുഷമ ടീച്ചർ നന്ദി പറഞ്ഞു.

Related Posts