തൃത്തല്ലൂർ സ്നേഹ സ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ ഓണസംഗമം സംഘടിപ്പിച്ചു

തൃത്തല്ലൂർ സ്നേഹ സ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ കൊവിഡ് ഇടവേളക്ക് ശേഷം രോഗികളും ബൈസ്റ്റാന്റേഴ്സും വളണ്ടിയേഴ്സും ഒത്ത് ചേർന്ന സംഗമം ചീഫ് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മാഹിൻ ഉദ്‌ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡണ്ട് ഗിൽസാ തിലകൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവിലെ ആദ്യ മെമ്പർ സുബൈദ മുഹമ്മദ്, കോർഡിനേറ്റർ റൗഫ്ചേറ്റുവ, സെക്രട്ടറി സതീശൻ, ട്രഷറർ വി ബി അഹമ്മദ്, സിപിഎം നാട്ടിക ഏരിയ സെക്രട്ടറി ഹാരിസ് ബാബു, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുശീല സോമൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ്, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ദിനേശൻ, ത്രിത്തല്ലൂർ സി എച്ച് സി ഹെൽത്ത് സൂപ്രണ്ട് ഡോക്ടർ മിനിതമ്പി, ഏങ്ങണ്ടിയൂർ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത മുരുകേഷ്, യുവ എഴുത്തുകാരി സബീഖ പാവറട്ടി എന്നിവർ സംസാരിച്ചു. 200 രോഗികൾക്ക് ഓണ പുടവയും കിറ്റും കൊടുത്തു ഒപ്പം 400 പേർക്ക് ഓണ സദ്യയും ഉണ്ടായിരിന്നു.

Related Posts