തൃപ്രയാർ രാധാകൃഷ്‌ണ ഓഡിറ്റോറിയത്തിൽ ശ്രീരാമഭക്ത സദസ്സ് സംഘടിപ്പിച്ചു

സീതാദേവിയെ രക്ഷിക്കുന്നതിനായി രാവണനുമായി ഏറ്റുമുട്ടി ജടായു വെട്ടേറ്റ് വീണ ജടായു പാറയിൽ ഉയരുന്ന കോദണ്ഡരാമ ക്ഷേത്രത്തിനെകുറിച്ചും ശ്രീരാമഭക്തരുടെ വഴിപാട് സമർപ്പണമായി ക്ഷേത്രത്തിലേക്ക് പണിയുന്ന പടികളെ കുറിച്ചും വിശദീകരിക്കുന്നതിനായി തൃപ്രയാറിൽ ശ്രീരാമഭക്ത സദസ്സ് സംഘടിപ്പിച്ചു. ക്ഷേത്രസമിതി രക്ഷാധികാരി കൂടിയായ മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു് ജടായു ക്ഷേത്രത്തിൻ്റെ സവിശേഷതൾ വിശദീകരിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി കെ കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം സെക്രട്ടറി കെ രഘുനാഥ് സ്വാഗതവും ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി എ കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ പ്രദർശനവും, തുടർന്ന് ക്ഷേത്രത്തിലേക്കുള്ള പടി വഴിപാടായി സമർപ്പിക്കുന്ന ഭക്തരിൽ നിന്ന് അതിനുള്ള തുക കുമ്മനം രാജശേഖരൻ ഏറ്റുവാങ്ങി. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ഝാൻസി ഇ പി, സേവാഭാരതി തൃപ്രയാർ പ്രസിഡണ്ട് ദിനേഷ് വെള്ളാഞ്ചേരി, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഭരതൻ കല്ലാറ്റ്, വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി പ്രവീഷ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Related Posts