"ഒപ്പം ഉണ്ട് സഹോദരിമാര്‍ക്കൊപ്പം" ക്യാമ്പയിന്‍ സംഘടിപ്പിച്ചു

തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും കൈകോര്‍ക്കുന്ന "ഒപ്പം ഉണ്ട് സഹോദരിമാര്‍ക്കൊപ്പം" ക്യാമ്പയിന്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നടന്നു. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍, ടി എൻ പ്രതാപന്‍ എംപി, ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎൽഎ, ഇരിങ്ങാലക്കുട, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പര്‍ കെആര്‍ ജോജോ, മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, മറ്റ് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡോക്ടര്‍ മായ ദേവി, സിനിമ സംവിധായകന്‍ അമ്പിളി, മിമിക്രി കലാകാരന്‍ കലാഭവന്‍ ജോഷി എന്നിവര്‍ ക്യാമ്പയിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സ്വന്തം വീട്ടില്‍ വന്ന ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി.
ഹരിത കര്‍മ്മ സേനയ്ക്ക് വീടുകളില്‍ നിന്ന് യൂസര്‍ഫീയായ 50 രൂപ നല്‍കേണ്ടതില്ലെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ സിഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കൊപ്പം ഓരോ വീടുകളും സന്ദര്‍ശിക്കുകയും വ്യാജ പ്രചരണത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.