ജുഡീഷ്യൽ, പ്രൊബേഷൻ ഓഫീസർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

സാമൂഹ്യ നീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിൻ്റെയും നിയമസഹായ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ജുഡീഷ്യൽ, പ്രൊബേഷൻ ഓഫീസർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോൾ കോർട്ട് കോൺഫെറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്‌ഘാടനം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് വിനോദ് പി എൻ നിർവ്വഹിച്ചു.
പ്രൊബേഷൻ ഓഫ് ഒഫൻഡർസ് ആക്ട് 1958 എന്ന വിഷയത്തിൽ പ്രിൻസിപ്പൽ സബ് ജഡ്ജ് ഗണേഷ് എം കെയും പ്രൊബേഷൻ സംവിധാനം, നേർവഴി പദ്ധതി എന്നീ വിഷയങ്ങളിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ജി രാഗപ്രിയയും ക്ലാസ് നയിച്ചു. ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് രാജീവ് എസ്, .ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ നിഷി പി. എസ്, അഡീഷണൽ ജില്ലാ പ്രൊബേഷൻ ഓഫീസർ വി രാജശ്രീ, പ്രൊബേഷൻ ഓഫീസർ ബെൻസൺ ഡേവിസ്, അസിസ്റ്റന്റ് പ്രബോഷൻ അസിസ്റ്റന്റ് ശിവകൃഷ്ണ വി.ആർ എന്നിവർ പങ്കെടുത്തു.