ചിത്രരചനാ, ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
തൃശൂർ: ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന വിഷയത്തിൽ ചിത്രരചനാമത്സരവും
'ഹരിത ഉപഭോഗം', 'പ്ലാസ്റ്റിക് മലിനീകരണം' എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫി മത്സരവും സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിക്കുന്നു.
താൽപര്യമുള്ള വിദ്യാർത്ഥികൾ ഉടനെ പഠിക്കുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട് മത്സരത്തിൽ പങ്കെടുക്കണം. വിദ്യാലയത്തിന്റെ പ്രധാന അധ്യാപകർ സാക്ഷ്യപ്പെടുത്തിയ രചനകൾ ഡിസംബർ 20 തിങ്കളാഴ്ച 11.00 മണിക്ക് മുൻപായി കലക്ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം.
ഫോൺ: 0487 2360046 ഇമെയിൽ : dsotsr@gmail.com