ആംഗലേയ പ്രയോഗ മത്സരം സംഘടിപ്പിക്കുന്നു
എക്സൈസ് വകുപ്പ് വിമുക്തി മിഷനും ചേർന്ന് ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ആംഗലേയ പ്രയോഗ മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ
ആംഗലേയത്തിൽ നിന്നും കടംകൊണ്ട പ്രയോഗങ്ങൾ കണ്ടെത്തി vimukthiexcise@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നവംബർ 30 ന് മുൻപായി അയക്കണം. പേര്, ക്ലാസ്, പഠിക്കുന്ന സ്കൂളിന്റെ പേര്, വിദ്യാർത്ഥിയുടെയോ രക്ഷിതാവിന്റെയോ മൊബൈൽ നമ്പർ എന്നിവ ഇ മെയിലിൽ ഉൾപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361237