നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), ആരോഗ്യകേരളം തൃശ്ശൂരിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു. "അപ്പൂപ്പനും / അമ്മൂമ്മയും ഞാനും പിന്നെ ഡിജിറ്റല്‍ ലോകവും" എന്നതാണ് വിഷയം. ഒന്നാം സമ്മാനം - 15,000 രൂപ, രണ്ടാം സമ്മാനം - 10,000 രൂപ, മൂന്നാം സമ്മാനം - 5,000 രൂപ.
20 വയസ്സിന് താഴെയുളളവരും, 60 വയസ്സിന് മുകളിലുളളവരും തമ്മിലുളള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം വിഷയാവതരണം. കുറഞ്ഞത് 30 സെക്കന്‍റും പരാമവധി 60 സെക്കന്‍റും ആയിരിക്കണം നാനോ ഫിലിം ദൈര്‍ഘ്യം. nhmtsrcompetition@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. എന്‍ട്രികള്‍ ഇ-മെയില്‍ ആയി ലഭിക്കേണ്ട അവസാന തിയതി നവംബർ 6.
ഫോൺ: 9946105 782, 9946211528