സി പി ഐ എം നാട്ടിക ഏരിയ സമ്മേളന സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു
സി പി ഐ എം 23-ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സി പി ഐ എം നാട്ടിക ഏരിയ സമ്മേളന സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു . ഏരിയ കമ്മിറ്റി സെക്രട്ടറി എം എ ഹാരിസ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം ജില്ലാ കമ്മറ്റി അംഗവും സംഘാടക സമിതി ചെയർമാനുമായ പി എം അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി ആർ ബാബു സ്വാഗതവും സി പി ഐ എം വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ കെ തോമസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.