എരുമയൂർ വിറക്
ഓർമ്മത്താൾ - 4
എരുമയൂർ വിറക് .
പാലക്കാട് എരുമയൂർ ഉള്ള വിജയേട്ടന്റെ വീട്ടിലേക്ക് ഇടക്ക് ഒരു സന്ദർശനം പതിവാണ്...
രവിയും, സുധാകരേട്ടനും, വിജയേട്ടനുമായി ഭക്ഷണം കഴിക്കുക, നാട്ടുവിശേഷങ്ങളും, വീട്ടുവിഷേശങ്ങളും
പങ്കുവെക്കുക. ഇടക്ക് കോഴിക്കോട് നിന്ന് മണിരാജ് വരും , തിരുവല്ലയിൽ നിന്ന് രാജേന്ദ്രൻ,
തൃശൂരിൽ നിന്ന് എനിക്കൊപ്പം ചിലപ്പോൾ ജോബിയും ഉണ്ടാകും. അവിടത്തെ ചർച്ചകൾ കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോക വിശേഷങ്ങൾ കടന്ന് പോകും. രാത്രി അവിടെ കിടന്നുറങ്ങി കാലത്ത് തിരിച്ച് പോരുന്നതും മിക്കപ്പോഴും സംഭവിക്കുന്നതാണ്. ഇവരുമായി പിരിഞ്ഞു പോരുന്ന ഒരോ യാത്രയിലും ചിന്തിക്കും "ഏതോ ജില്ലയിൽ കിടക്കുന്ന പലരും ഒരേ മനസായി മാറുന്നത്, മുംബൈ ബന്ധമാണ്."
ഞങ്ങളെ കൂട്ടി ഇണക്കുന്നതിന്റെ കണ്ണി ശ്രീജിത്തും.
എരുമയൂർ യാത്രയിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് വീടിനു മുന്നിലൂടെ വിറകുമായി പോകുന്ന ചേച്ചിമാർ..