ബെൽബോട്ടം പാന്റ്

ഓർമ്മത്താൾ - 5

ബെൽബോട്ടം പാന്റ് .

നസീർ, മധു, ജയൻ, സോമൻ, വിൻസന്റ് , സുകുമാരൻ, രവികുമാർ, തുടങ്ങി മമ്മുട്ടി, മോഹൻലാൽ, ശങ്കർ വരെ അടിഭാഗം പാവാട പോലത്തെ കാലുറയും, പരന്ന വലിയ കോളർ ഷർട്ടും, അതിനന്നുസരിച്ച് അരയിൽ വീതിയുള്ള ബെൽട്ടും ധരിച്ചു സിനിമയിൽ വന്നകാലം.

ബെൽട്ട് കാണാൻ ഇൻ ചെയ്ത ഷർട്ട്. അവർ ഇടി നടത്തിയും പാന്റിന്റെ വലിപ്പത്തിനന്നുസരിച്ച വലിയ ഷൂ പ്രേക്ഷകർ കാണാൻ വില്ലന്റെ നെഞ്ചിൽ ചവിട്ടി നിന്ന് നായകൻ പഞ്ച് ഡയലോഗ് പറഞ്ഞ് ബെൽബോട്ടം പാന്റിനെ കാണികൾക്ക് പരിചയപ്പെടുത്തി..

ഇതിന്റെ ഒക്കെ വലിപ്പത്തിന് അനുസരിച്ച് ചെവി മൂടി നിൽക്കുന്ന ബ്രൂസിലി കട്ട് നീളൻ മുടി.

ഇടക്ക് അവർ ഗോൾഡൻ ഫ്രയിമിൽ കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് സ്ക്രീനിൽ കഥാപാത്രങ്ങളായി വന്ന് പ്രണയവും പഞ്ചുമുള്ള ഡയലോഗ് പറഞ്ഞും സ്‌ക്രീനിൽ നമ്മൾക്കു മുന്നിൽ വന്നപ്പോൾ

'ഹിപ്പികൾ ' എന്ന വിളി കേട്ട എന്റെ ആ ചെറുപ്പകാലം....

ഇടക്ക് ടി വി യിൽ പഴയ സിനിമ പാട്ടുകളിൽ ഇത്തരം വേഷമിട്ട് നസീറും, മധുവും, ഷീലയും,ജയഭാരതിയും കൂടി ആടി പാടി നടക്കുന്ന രംഗം കാണുമ്പോൾ പഴയ ബെൽബോട്ടം പാന്റും, പരന്ന കോളർ ഷർട്ടും, ബ്രൂസിലി കട്ട് മുടിയുമായി നിന്ന എന്നെ ഞാൻ ഓർക്കും.

ഇമ ബാബു .

Related Posts