അച്ഛാച്ചൻ

ഓർമ്മത്താൾ -8

അച്ഛാച്ചന്റെ കൂടെ കുറച്ചു നാൾ മാത്രമാണ് നടക്കാൻ പറ്റിയത്.

ഞങ്ങളുടെ ചായപീടികയിലെ പൈസ ഇടുന്ന മേശക്കരികിൽ ഇരിക്കുന്ന അച്ഛാച്ചന്റെ മുഖം.

അച്ഛാച്ചന്റെ ഒരു ദിവസം ഇങ്ങിനെ തുടങ്ങും, കാലത്ത് പത്തു മണിക്ക് കടയിൽ വന്നാൽ രാഷ്ട്രീയം, നാട്ടുവർത്തമാനം, പത്രവായന, ഇടക്ക് തർക്കങ്ങൾ തീർക്കൽ, പൈസ വാങ്ങി ഇടുക. ഇങ്ങിനെ പോകുന്നു അച്ഛാച്ചന്റെ ഒരു ദിവസം. എന്നും വൈകീട്ട് എഴുമണിവരെ അത് തുടരും.

അച്ഛാച്ചാനും, അച്ഛനും ഫോട്ടോ പ്രിയരായിരുന്നു.

അച്ഛമ്മയുടെ ഫോട്ടോ എടുക്കുമ്പോൾ

ഞാൻ പലപ്പോഴും പറയും ''അവർക്ക് ഭാഗ്യമില്ലാതെ പോയി" എന്ന്. അച്ഛമ്മയുടെ ഭാവം മാറും..

എനിക്ക് എടുക്കാൻ പറ്റാതെ പോയ അച്ഛാച്ചന്റെ ക്യാഷ് മേശക്കരികിൽ ഇരിക്കുന്ന ഫോട്ടോ ഒന്ന് വരച്ചു നോക്കി...

ഖദർ ഷർട്ട്, മുണ്ട്. മുഖത്ത് കട്ടിക്കണ്ണട തോളിൽ ഖദർ തോർത്ത്, വീതിയുള്ള നെറ്റി, പറ്റവെട്ടിയ മുടി, കട്ടിമീശ, വണ്ണം കുറഞ്ഞ ശരീരം..

Related Posts