കനത്ത മഴയിൽ തൃശൂർ ജില്ലയിൽ പരക്കെ നാശനഷ്ടം.
കനത്ത മഴയിൽ ജില്ലയിൽ പരക്കെ നാശം.
By athulya
തൃശ്ശൂർ:
മണ്ണുത്തി നെല്ലൻങ്കരയിൽ ആൽമരത്തിന്റെ കൊമ്പോടിഞ്ഞ് വീണു. കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം ലോറിക്ക് മുകളിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ചേർപ്പ് പടിഞ്ഞാട്ട് മുറിയിൽ ഓടിട്ട വീട് തകർന്ന് വീണു. തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകർന്നത്. ഓടുവീണ് വാസുവിന് നിസാര പരിക്കേറ്റു. കൂടൽ മാണിക്യം ക്ഷേത്രത്തിന്റെ കുട്ടൻ കുളത്തിന്റെ മതിൽ തകർന്ന് വീണു.