ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി
By NewsDesk
തൃശൂർ:തൃശൂർ ഐ ഇ എസ് എഞ്ചിനീയറിങ് കോളേജിൽ പഠനം പൂർത്തിയാക്കി ഖത്തറിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ലാ കളക്ടർ ഹരിത വി കുമാറിന് കൈമാറി. കോളേജ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മുഹമ്മദ് റഫീഖ്, ഖത്തർ പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പവിൽ ജയ്സൺ എന്നിവർ സന്നിഹിതരായിരുന്നു.