പി സതീദേവി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി അഡ്വ പി സതീദേവിയെ സർക്കാർ നിയമിച്ചു. വനിതാ കമ്മിഷൻ അധ്യക്ഷയായി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേൽക്കും. എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.
സി പി എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ സഹോദരിയും, അന്തരിച്ച സി പി എം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.
സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു മുന്‍ അധ്യക്ഷ എം സി ജോസഫൈനെ മാറ്റിയത്.