പഠന മുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തൃശൂർ:

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള ഗവൺമെൻ്റ്, എയ്‌ഡഡ്‌ / ടെക്നിക്കല്‍ സ്‌പെഷ്യല്‍ (സ്റ്റേറ്റ് സിലബസ് മാത്രം) സ്‌കൂളുകളില്‍ 8 , 9 ,10 , 11 , 12 ക്ലാസ്സുകളില്‍ പഠിക്കുന്ന 1 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് പഠനമുറി നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 800 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള ഭവനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാവുക.

വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് (മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉള്ളത്), വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരുലക്ഷത്തില്‍ താഴെ ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പേരിലുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വീട് 800 ചതുരശ്ര അടിയില്‍ താഴെ ആണെന്നും, 120 സ്‌ക്വയര്‍ ഫീറ്റ് പഠനമുറി നിര്‍മിക്കാന്‍ സ്ഥലസൗകര്യം ഉണ്ടെന്നുമുള്ള തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എഞ്ചിനീയറുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക്പാസ്ബുക്കിന്റെ കോപ്പി തുടങ്ങിയ രേഖകള്‍ സഹിതം ജൂലൈ 28ന് മുന്‍പായി തൃശൂര്‍ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. അപേക്ഷ ഫോമുകള്‍ തൃശൂര്‍കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Related Posts