പടിയം സ്പോർട്സ് അക്കാദമി രണ്ടാം വാർഷികം ആഘോഷിച്ചു
അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമി രണ്ടാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. സെപ്റ്റംബർ ഒന്നിന് പുലാമ്പുഴ ലക്സസ് റിസോർട്ടിലാണ് വാർഷിക പരിപാടികൾ സംഘടിപ്പിച്ചത്.
പ്രശസ്ത കവിയും ഗാനരചയിതാവും കൂടിയായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങ് പ്രസിഡണ്ട് ഇഖ്ബാൽ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ നിസാറുദ്ദീൻ ഷാ ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തു. ദിനേശ് മാസ്റ്റർ, സി വി സാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സജിത്ത് ഷണ്മുഖൻ ആമുഖ വിവരണം നടത്തി. കൺവീനർ അജയൻ കൊച്ചത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി റിനിഷ് ചന്ദ്രൻ നന്ദി പറഞ്ഞു.
സുമേഷ് അപ്പുക്കുട്ടൻ, പ്രദീപ് പടിയത്ത്, രഘു തൊപ്പിയിൽ, ബാബു വൈക്കത്ത്, രജീഷ്, ചെക്കു കൂടാതെ വനിതാ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി.