നൃത്തവും കാലുകൊണ്ട് ചിത്രവും വരച്ച് ഫഹദിന് പിറന്നാൾ സമ്മാനവുമായി അശ്വതി കൃഷ്ണ.

നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്‍റെ ചിത്രം വരച്ചത്.

കൊടുങ്ങല്ലൂർ: നടന്‍ ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിവസമായ ആഗസ്റ്റ് 8 നു സമ്മാനമായി കാൽപാദം കൊണ്ട് ഫഹദിന്‍റെ ചിത്രം വരച്ച് കൊടുങ്ങല്ലൂർ സ്വദേശി അശ്വതി കൃഷ്ണ. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്തു കാല്‍പാദം ഉപയോഗിച്ച് സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദിന്‍റെ ചിത്രം വരച്ചത്.

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ താമസിക്കുന്ന അശ്വതി മാള പൊയ്യയിലുള്ള എ ഐ എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. വീടിന്‍റെ മുകളിലെ സിറ്റൌട്ടില്‍ വെച്ച് ഒരുമണിക്കൂര്‍ സമയമെടുത്താണ് അക്രിലിക് കളര്‍ ഉപയോഗിച്ച് എട്ടടി വലുപ്പമുള്ള തുണിയിൽ ചിത്രം ഒരുക്കിയത്.

കാലുകൊണ്ട്‌ ചിത്രം വരക്കുന്നതോടൊപ്പം നൃത്തവും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടേറിയ ടാസ്ക് ആണ്. നൃത്തം ചെയ്യുന്നത് പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് ആയതിനാൽ തെന്നി വീഴാനുള്ള സാധ്യതയുമുണ്ട്. പരിമിതികളില്‍ നിന്നുകൊണ്ട് പരിശ്രമത്തിലൂടെയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.

ഡാവിഞ്ചി സുരേഷിന്‍റെ ജേഷ്ഠന്‍ ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെയും ശോഭയുടെയും രണ്ടു മക്കളില്‍ മൂത്ത മകളാണ് അശ്വതികൃഷ്ണ.

Related Posts