തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍
ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന പാകിസ്ഥാൻ 'വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണ വീണ്ടും വ്യക്തമാക്കി. ബുധനാഴ്ചയാണ് പാക് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ പാകിസ്ഥാൻ, തായ്‌വാനെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വളരെയധികം ആശങ്കയുണ്ടെന്നും പറഞ്ഞു.