താൻ ഇന്ത്യാ വിരുദ്ധനല്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

താൻ ഇന്ത്യാ വിരുദ്ധൻ അല്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താൻ ബ്രിട്ടീഷ് വിരുദ്ധനോ അമേരിക്കൻ വിരുദ്ധനോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു രാജ്യത്തിനും എതിരല്ല. വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് മാത്രമേ ഒരു രാജ്യത്തിന് എതിരാകാൻ കഴിയൂ. ഒരു രാജ്യമാകുമ്പോൾ വ്യത്യസ്ത തരം ആളുകളുണ്ടാകുമെന്നും രാജ്യത്തിൻ്റെ തെറ്റായ നയങ്ങളെ എതിർക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ പ്രതിപക്ഷ പാർടികൾക്കെതിരെ ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു. അഴിമതിയിൽ ആരാണ് മുമ്പൻ എന്ന് തെളിയിക്കാനാണ് മൂന്ന് പ്രതിപക്ഷ പാർടികളും മുമ്പ് മത്സരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴവർ തനിക്കെതിരെ സഖ്യമായിരിക്കുകയാണ്.

നൂൺ ലീഗും പിപിപിയും കള്ളന്മാരാണെന്നായിരുന്നു ഫസൽ-ഉർ-റഹ്മാന്റെ പാർടി പ്രചരിപ്പിച്ചിരുന്നത്. നവാസ് ഷെരീഫും ഫസൽ-ഉർ-റഹ്മാനും കള്ളന്മാരാണെന്ന് പീപ്പിൾസ് പാർടി പറഞ്ഞിരുന്നു. സർദാരി കള്ളനാണെന്നായിരുന്നു നൂൺ ലീഗിൻ്റെ പ്രചാരണം. എന്നാൽ ഇപ്പോൾ ഈ മൂന്നു കള്ളന്മാരും തനിക്കെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ പരിഹസിച്ചു.

Related Posts