"തീവ്രവാദികൾ" എന്ന് വിളിക്കരുത്; മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ താലിബാൻ

തങ്ങളെ "തീവ്രവാദികൾ", "ഭീകരവാദികൾ" തുടങ്ങിയ പേരുകളിൽ അഭിസംബോധന ചെയ്യുന്ന മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി നിരോധിത സംഘടനയായ
തെഹ്രീക്ക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി ടി പി). സംഘടനയുടെ പേരിൽ തന്നെ തങ്ങളെ സംബോധന ചെയ്യണമെന്നും അല്ലാത്തവരെ "ശത്രുക്കൾ" ആയി കണക്കാക്കുമെന്നും ടി ടി പി വക്താവ് മുഹമ്മദ് ഖുറാസിനി മുന്നറിയിപ്പ് നൽകി. പാകിസ്താൻ ദിനപത്രമായ ഡോൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സംഘടനയ്ക്ക് തീവ്രവാദ, ഭീകരവാദ ലേബലുകൾ പതിച്ചു നൽകുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും തങ്ങൾ നിരീക്ഷിച്ചു വരികയാണ്. അത്തരം പദങ്ങൾ ഉപയോഗിക്കുന്നവർ പക്ഷപാതപരമായി പ്രവർത്തിക്കുന്നു. സ്വന്തം ഉത്തരവാദിത്തങ്ങളോട് സത്യസന്ധത പുലർത്താത്തവരാണ് അത്തരം മാധ്യമ പ്രവർത്തകരെന്നും അവർ ശത്രുക്കളെ സൃഷ്ടിക്കുകയാണെന്നും പാക് താലിബാൻ വക്താവ് കുറ്റപ്പെടുത്തി.

2007 ലാണ് പാകിസ്ഥാൻ താലിബാൻ രൂപീകരിച്ചത്. സിവിലിയന്മാർക്കു നേരെയുള്ള ആക്രമണങ്ങളെ തുടർന്ന് 2008 ആഗസ്റ്റിൽ സംഘടനയെ നിരോധിച്ചു. ടി ടി പി യുടെ ആദ്യ മേധാവി ബൈദുള്ള മസൂദ് 2009 ൽ നടന്ന യു എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related Posts